കൊടകര : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കൊടകര ബ്ലോക്ക് 26-ാം വാര്‍ഷിക സമ്മേളനം കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റ് ടി.എന്‍. വിജയാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ഒ. പൊറിഞ്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോളി ടീച്ചര്‍ വള്ളൂര്‍, പി.ടി. വിക്രമ കുമാര്‍, എം.എ. ജോസ് മാസ്റ്റര്‍, ടി.എ. വേലായുധന് എന്നിവര്‍ സംസാരിച്ചു ഭാരവാഹികളായി എം.എ. ജോസ് മാസ്റ്റര്‍ (പ്രസിഡന്റ്), എം.കെ. റപ്പായി മാസ്റ്റര്‍, വി.വി. വനജ (വൈസ് പ്രസിഡന്റുമാര്‍), കെ.ഒ. പൊറിഞ്ചു (സെക്രട്ടറി), ടി.എ.വേലായുധന്, കെ.എന്‍. ഗോപാലകൃഷ്ണന് (ജോ. സെക്രട്ടറിമാര്‍), സി.ഐ. രവീന്ദ്രന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.