മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ മോനൊടി പാടശേഖരത്തിലെ തരിശ് നിലത്തില്‍ ഇറക്കിയ നെല്‍കൃഷി കൊയ്തുല്‍സവം പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ അദ്ധ്യക്ഷയായി വികസന സ്റ്റാറ്റി കമ്മറ്റി ചെയര്‍മാന്‍ പി.എസ് .പ്രശാന്ത് സ്വാഗതം പറഞ്ഞു മെബര്‍ പി.എസ് . അംബുജാക്ഷന്‍ നന്ദി രേഖപെടുതി സ്റ്റാറ്റി കമ്മറ്റി ചെയര്‍പേഴ്സണ്‍ ലൈല ബഷീര്‍, ഷീല തിലകന്‍ മെബര്‍ ശ്രീധരന്‍ കളരിക്കല്‍ സംസാരിച്ചു ഒരേക്കര്‍ സ്ഥലത്താണ് പ്രതികൂല സാഹചര്യങ്ങള്‍ ഉള്ള ഈ പാടശേഖരത്തില്‍ നെല്‍കൃഷിയെ പ്രോല്‍സാഹിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി ഇറക്കിയത്.