Breaking News

ആരോഗ്യ ജാഗ്രതാ പരിപാടി നടത്തി

മുരിയാട് പഞ്ചായത്ത് ”ആരോഗ്യ ജാഗ്രത” പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മുരിയാട് ഗ്രാമപഞ്ചായത്തിന്റേയും ആനന്ദപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റേയും ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളിലംകുന്നില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനം നടത്തി.

പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് നഴ്സിങ്ങ് സ്‌കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ”ആരോഗ്യജാഗ്രത” പരിപാടി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. വൃന്ദാകുമാരി അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്ത മോഹന്‍, അജിത രാജന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ട് ആര്‍. രാജീവ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സുരേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

എന്‍.എസ്.എസ്. വളണ്ടിയര്‍മാരും, നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, കുടുംബശ്രീ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വെള്ളിലംകുന്നിലെ ഭവനങ്ങളില്‍ വെള്ളം കെട്ടി കിടക്കുവാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!