Breaking News

നെല്ലായിയില്‍ ഞാറ്റുവേലച്ചന്തയും കാര്‍ഷികസെമിനാറും നടന്നു

നെല്ലായി: പറപ്പൂക്കര സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെആഭിമുഖ്യത്തില്‍ നെല്ലായിയില്‍ ഞാറ്റുവേലച്ചന്തയും കാര്‍ഷികസെമിനാറും വിവിധമേഖലയിലെ പ്രമുഖരെ ആദരിക്കലും നടന്നു. കൃഷിവകുപ്പുമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പ്രൊ.സ.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ആയുര്‍വേദത്തിന്റെ പ്രസക്തി,അമിത ആധുനികവാര്‍ത്താവിതരണസംവിധാനഉപയോഗം എന്നിവയെക്കുറിച്ച് ചര്‍ച്ചാക്ലാസോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. ആയുര്‍വേദത്തില്‍ സംസ്ഥാനഅവാര്‍ഡ്നേടിയ റോസ്മേരിവില്‍സനെ ജില്ലാപഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും ആചാര്യശ്രേഷ്ഠഅവാര്‍ഡ്നേടിയ നന്തിക്കര സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ.രാജനെയും ഗുരുപ്രിയഅവാര്‍ഡ്നേടിയ പറപ്പൂക്കര സ്‌കൂളിലെ അധ്യാപകന്‍ കെ.ഡി.ബിജുവിനേയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ്കുമാറും ഫോട്ടോഗ്രാഫി അവാര്‍ഡ്നേടിയ സുധീഷ് തയ്യിലിനെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്തികജയനും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ ആദരിക്കല്‍ കാട്ടിക്കുളം ഭരതനും മികച്ചകര്‍ഷകനെ ആദരിക്കല്‍ ഇരിങ്ങാലക്കുട കൃഷിവകുപ്പ് അസി.ഡയറക്ടര്‍ സുശീലയും നല്ലഅംഗന്‍വാടിക്ക് അവാര്‍ഡ്നല്‍കല്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കുമാരനും നല്ലക്ഷീരകര്‍ഷകനെ ആദരിക്കല്‍ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.പ്രസാദും സന്തോഷ് ട്രോഫി ടീമംഗം അനുരാഗിനെആദരിക്കല്‍ പഞ്ചായത്തംഗം കെ.കെ.രാജനും സംഘത്തിന്റെ എം.ഡി.എസ് അംഗങ്ങളെ ആദരിക്കല്‍ എന്‍.വി.കൃഷ്ണന്‍ നമ്പൂതിരിയും പറപ്പൂക്കര പഞ്ചായത്തിലെ വിദ്യാര്‍ഥികളെ ആദരിക്കല്‍ ഷാജു മോനാട്ടും സ്‌കൗട്ട് അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വെസ്പ്രസിഡണ്ട് പി.ഡി.നെല്‍സണും എന്‍.സി.സി കുട്ടികളെ ആദരിക്കല്‍ പഞ്ചായത്തംഗം എന്‍.എം.പുഷ്ാപകരനും നിര്‍വഹിച്ചു.

കെ.എം.എന്‍ കര്‍ത്തയെ കെ.വിജയന്‍ അനുസ്മരിച്ചു.സഹകരണസംഘം പ്രസിഡണ്ട് ആര്‍.നാരായണന്‍കുട്ടി സ്വാഗതവും നിഷജയരാജ് നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 10 ന് നടക്കുന്ന മണ്ണുപരിശോധനാക്യാമ്പ് പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കാര്‍ത്തിക ജയന്‍ ഉദ്ഘാടനം ചെയ്യും. എന്‍.പി.മുരളി മോഡറേറ്ററാവും. കെ.വേണുഅനിരുദ്ധന്‍, അജിത്കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!