Breaking News

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ഫെസ്റ്റിവല്‍

മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ഫെസ്റ്റിവല്‍. വെള്ളിയാഴ്ച ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷെ മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ ഹൈസ്‌കൂളില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ മാതൃകയില്‍ ‘ഫുട്‌ബോള്‍ ഫെസ്റ്റിവല്‍’ എന്ന പേരില്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നു. ബ്രസീല്‍, അര്‍ജന്റീന , ഫ്രാന്‍സ് , സ്‌പെയിന്‍ എന്നീ ഫുട്‌ബോള്‍ ടീമുകളുടെ ഫാന്‍സായ സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും ജേഴ്‌സി അണിഞ്ഞാണ് സ്‌കൂളില്‍ വന്നത് . അപ്രതീക്ഷിതമായി ഏവരുടെയും സ്വപ്ന ഫൈനല്‍ ആയ ബ്രസീല്‍ – അര്‍ജന്റീന മത്സരം കൂടി വന്നപ്പോള്‍ ഫൈനല്‍ മത്സരം കൂടുതല്‍ ആവേശകരമായി. ഫൈനലില്‍ 5-4 ന് ബ്രസീലിനെ കീഴടക്കി അര്‍ജന്റീന ഫാന്‍സ് ടീം വിജയികളായി. ഫെസ്റ്റിവല്‍ മത്സരങ്ങള്‍ വെള്ളിക്കുളങ്ങര എസ് ഐ സുധീഷ് സി എല്‍ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് സി.യു പ്രിയന്‍ അധ്യക്ഷനായിരുന്നു.

ഹെഡ്മിസ്ട്രസ് എം മഞ്ജുള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രവീണ്‍ എം കുമാര്‍, പി.ഡി സോണി, ബിജുവര്‍ഗീസ് , രാജ്കുമാര്‍ രഘുനാഥ് , ജംഷീര്‍ കരുണിയന്‍ എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!