Breaking News

എന്‍.എസ്.എസ് പ്രഖ്യാപനത്തെ ശക്തമായി എതിര്‍ക്കും – കേരള പുലയന്‍ മഹാസഭ

വെള്ളിക്കുളങ്ങര : ജാതിസംവരണം നിര്‍ത്തലാക്കുവാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറയുന്ന സമീപനത്തെ ശക്തമായി എതിര്‍ക്കുമെന്നും ചരിത്രം മറച്ചുവെച്ചാണ് ഇത്തരം പ്രഖ്യാപനം നടത്തുന്നതെന്നും കേരള പുലയ വാസപ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ പ്രസ്താവിച്ചു. ജാതീയത ഉണ്ടാക്കാനും അതിനെ പൂര്‍ണ്ണമായും ആചരിക്കുവാനും മുഖ്യ പങ്ക് വഹിച്ചവര്‍ ആ പ്രഖ്യാപനം പിന്‍വലിക്കണമെന്നും ജാതിയത ഉണ്ടായിരുന്നതിനാലാണ് ജാതിസംവരണം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞു പരീക്ഷയില്‍ പുലയസമുദായത്തില്‍ ഉന്നത വിജയം നേടിയ കുട്ടിക്ക് അവാര്‍ഡ് നല്‍കുവാനും ആദരിക്കുവാനും ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പറമ്പില്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളിക്കുളങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പുഷ്പാകരന്‍ മുഖ്യപ്രഭാഷണം നടത്തി.

മഹാസഭ സംസ്ഥാന സെക്രട്ടറി സി എ സുബ്രമണ്യന്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ മഞ്ഞാടിതറ വിജയന്‍, ടി പി ചാത്തു, യൂത്ത് മൂവ്മെന്റ് സംസ്ഥാന കണ്‍വീനര്‍ ഗീത ദശരഥന്‍ , ജില്ലാ സെക്രട്ടറി പി.യു സുരേഷ് , വൈസ് പ്രസിഡണ്ട് പടിയൂര്‍ സുരേഷ്, യുവജനവിഭാഗം ജോ കണ്‍വീനര്‍ കെ.പി ജയരാജ് , ജില്ലാ ട്രഷറര്‍ സുനില്‍ പടിയൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!