Breaking News

എ.ഐ.വൈ.എഫ്  വെള്ളിക്കുളങ്ങര മേഖല കണ്‍വെന്‍ഷന്‍ നടത്തി

വെള്ളിക്കുളങ്ങര  : എ.ഐ.വൈ.എഫ്  വെള്ളിക്കുളങ്ങര മേഖല കണ്‍വെന്‍ഷന്‍ വെള്ളിക്കുളങ്ങര വ്യാപാര ഭവന്‍ ഹാളില്‍ വെച്ച് നടത്തി. മശ്യള വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് ഒ.എ. ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. മശ്യള സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് കെ. പി. സന്ദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടാലി ഗവ. ആശുപത്രിയില്‍ രാത്രി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നും, വെള്ളിക്കുളങ്ങര ഗവ. ഹെല്‍ത്ത് സെന്ററില്‍ പകല്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്നും സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തും, എസ്.എസ്.എല്‍.സി. ഫുള്‍ എ+ വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിച്ചുകൊണ്ടും കണ്‍വെന്‍ഷന്‍ മാതൃകയായി. പുതിയതായി പ്രസ്ഥാനത്തിലേക്ക് വന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. സന്ദീപ് നല്‍കി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.കെ. വിനീഷ്., സംസ്ഥാന കമ്മിറ്റി അംഗം വി. കെ. അനീഷ്, വെളളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി റെന്നി വര്‍ഗ്ഗീസ് , സഖാവ് അഷ്‌റഫ്, സഖാവ് പി. വി. ബിജു എന്നിവര്‍ സംസാരിച്ചു. സഖാവ് സനീപ് വെള്ളിക്കുളങ്ങര നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!