കൊടകര: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം പി.കെ.അനില്‍കുമാറിന്റെ പിതാവും കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ട്രഷററുമായ കൊടകര പനങ്ങാട്ടുകര പി.പി.കുമാരന്റെ സംസ്കാരച്ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.
തുടര്‍ന്നു നടന്ന അനുശോചനയോഗത്തില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്.പ്രസാദന്‍, സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം വി.എസ്.പ്രിന്‍സ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എബി ജോര്‍ജ്,മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, കെ.സി.ജെയിംസ്, വി.കെ.മുരളി, പുഷ്പാകരന്‍ തോട്ടുപുറം, ഉണ്ണികൃഷ്ണന് ഇരിങ്ങാലക്കുട, കൊടകര ഉണ്ണി എന്നിവര്‍ പി.പി.കുമാരനെ അനുസ്മരിച്ചു.