പേരാമ്പ്ര ആയുര്‍വേദാശുപത്രിയില്‍ 3 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 14 ജീവനക്കാരും വനിതകള്‍
കൊടകര: പേരാമ്പ്ര ആയുര്‍വേദാശുപത്രിയിലെ 3 മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും വനിതകള്‍. കഴിഞ്ഞ രണ്ടാഴ്ചമുമ്പുവരെ ഇവിടെയുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍മാരില്‍ രണ്ടുവനിതകളും ഒരു പുരുഷനുമായിരുന്നു. എന്നാല്‍ ഡോക്ടര്‍ സുധീര്‍കുമാര്‍ ഇവിടെനിന്നും സ്ഥലംമാറി പോയതോടെ ആയുര്‍വേദാശുപത്രി വനിതകള്‍ കയ്യടക്കി.
3 പേരും വനിതകളായതോടെ പുരുഷന്‍മാരായ രോഗികള്‍ ഏറെ വിഷമത്തിലാണ്. സ്വകാര്യമായ പല അസുഖങ്ങളും വനിതാഡോക്ടര്‍മാരോട് പറയാന്‍ പുരഷന്‍മാര്‍ക്ക് മടിയുണ്ടാകും. മാത്രമല്ല ആശുപത്രിയുടെ വികസന കാര്യങ്ങളിലും മറ്റും വേണ്ടതരത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിനും വനിതകളെ അപേക്ഷിച്ച് മെയില്‍ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കാനാവും. ഒരു ചീഫ്മെഡിക്കല്‍ ഓഫീസറും രണ്ടു സീനിയര്‍ മെഡിക്കല്‍ ഓഫീസറുമാണ് ഇവിടെയുള്ളത്. കൂടാതെ 2 നേഴ്സുമാരും 5 നേഴ്സിങ്ങ് അസിസ്റ്റന്റുമാരും ഒരു ഫാര്‍മസി അറ്റന്‍ഡര്‍ ഫാര്‍മസിസ്ററും ഉള്‍പ്പെടെ 14 ജീവനക്കാരുള്ളതില്‍ മുഴുവന്‍ പേരും വനിതകളാണ്.
പുരുഷഡോക്ടര്‍മാര്‍ ആരുമില്ലാത്തത് ഇവിടെ പുരുഷരോഗികളുടെ വരവ് കുറക്കും. ജില്ലയിലെ പഞ്ചകര്‍മചികിത്സയുള്ള പ്രധാന ആയുര്‍വേദാശുപത്രിയാണിത്. ഇവിടെ കിടത്തിച്ചികിത്സക്കായി ആകെ 23 കട്ടിലുകളുള്ളതില്‍ 10 എണ്ണം പുരുഷന്‍മാര്‍ക്കും 10 എണ്ണം വനിതകള്‍ക്കുമായി വിഭജിച്ചിരിക്കയാണ്. പേവാര്‍ഡിലും മൂന്നോ നാലോ കട്ടിലുണ്ട്. എന്നാല്‍ ഇവിടെയല്ലാം ഉള്ള രോഗികളില്‍ മുക്കാല്‍ഭാഗവും ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷഡോക്ടറുടേതാണ്. ഒ.പി യിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.വനിതാഡോക്ടര്‍മാരെ കാണാനുള്ള രോഗികളെ അപേക്ഷിച്ച് പുരുഷഡോക്ടറെ കാണാനായിരുന്നു എക്കാലത്തും ഇവിടെ തിരക്കുണ്ടായിട്ടുള്ളത്. സ്ഥലംമാറിപ്പോയ ഡോക്ടറുടെ രോഗികളാണ് ഇപ്പോഴും വാര്‍ഡുകളില്‍ കിടക്കുന്നത്. മരുന്നിനെന്ന പോലെ 2 പുരുഷജീവനക്കാരുണ്ടെങ്കിലും രണ്ടുപേരും താത്ക്കാലികജീവനക്കാരാണ്.
കൊടകര ഗ്രാമപഞ്ചായത്തിനുകീഴിലുള്ള ഈ ആയുര്‍വേദാശുപത്രിയില്‍നിന്നും സ്ഥലംമാറ്റിയ പുരുഷഡോക്ടറെ തിരിച്ചുകൊണ്ടുവരാനോ പുരുഷഡോക്ടറുടെ പുതിയ നിയമനം നടത്താനോ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് രോഗികളുടേയും നാട്ടുകാര ഒരു ചീഫ്മെഡിക്കല്‍ ഓഫീസറും രണ്ടു സീനിയര്‍ മെഡിക്കല്‍ ഓഫീസറുമാണ് ഇവിടെയുള്ളത്. കൂടാതെ 2 നേഴ്സുമാരും 5 നേഴ്സിങ്ങ് അസിസ്റ്റന്റുമാരും ഒരു ഫാര്‍മസി അറ്റന്‍ഡര്‍ ഫാര്‍മസിസ്ററും ഉള്‍പ്പെടെ 14 ജീവനക്കാരുള്ളതില്‍ മുഴുവന്‍ പേരും വനിതകളാണ്. പുരുഷഡോക്ടര്‍മാര്‍ ആരുമില്ലാത്തത് ഇവിടെ പുരുഷരോഗികളുടെ വരവ് കുറക്കും.
ജില്ലയിലെ പഞ്ചകര്‍മചികിത്സയുള്ള പ്രധാന ആയുര്‍വേദാശുപത്രിയാണിത്. ഇവിടെ കിടത്തിച്ചികിത്സക്കായി ആകെ 23 കട്ടിലുകളുള്ളതില്‍ 10 എണ്ണം പുരുഷന്‍മാര്‍ക്കും 10 എണ്ണം വനിതകള്‍ക്കുമായി വിഭജിച്ചിരിക്കയാണ്. പേവാര്‍ഡിലും മൂന്നോ നാലോ കട്ടിലുണ്ട്. എന്നാല്‍ ഇവിടെയല്ലാം ഉള്ള രോഗികളില്‍ മുക്കാല്‍ഭാഗവും ഡ്യൂട്ടിയിലുണ്ടായിരുന്ന പുരുഷഡോക്ടറുടേതാണ്. ഒ.പി യിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. വനിതാഡോക്ടര്‍മാരെ കാണാനുള്ള രോഗികളെ അപേക്ഷിച്ച് പുരുഷഡോക്ടറെ കാണാനായിരുന്നു എക്കാലത്തും ഇവിടെ തിരക്കുണ്ടായിട്ടുള്ളത്.
സ്ഥലംമാറിപ്പോയ ഡോക്ടറുടെ രോഗികളാണ് ഇപ്പോഴും വാര്‍ഡുകളില്‍ കിടക്കുന്നത്. മരുന്നിനെന്ന പോലെ 2 പുരുഷജീവനക്കാരുണ്ടെങ്കിലും രണ്ടുപേരും താത്ക്കാലികജീവനക്കാരാണ്. കൊടകര ഗ്രാമപഞ്ചായത്തിനുകീഴിലുള്ള ഈ ആയുര്‍വേദാശുപത്രിയില്‍നിന്നും സ്ഥലംമാറ്റിയ പുരുഷഡോക്ടറെ തിരിച്ചുകൊണ്ടുവരാനോ പുരുഷഡോക്ടറുടെ പുതിയ നിയമനം നടത്താനോ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് രോഗികളുടേയും നാട്ടുകാരുടേയും ആവശ്യം.
റിപ്പോര്‍ട്ട് : കൊടകര ഉണ്ണി