വാസുപുരം : കൊടകര വെള്ളികുളങ്ങര റോഡ് നവീകരണം രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം വാസുപുരത്ത് ബഹുവിദ്യഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷയായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാറ്റി കമ്മറ്റി ചെയര്‍മാന്‍ കെ.ജെ.ഡിക്സണ്‍ മുഖ്യ അതിഥിയായി.
വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് പ്രശാന്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല തിലകന്‍ പഞ്ചായത്ത് മെബര്‍ വൃന്ദ ഭാസ്‌കരന്‍ സി പി ഐ എം മറ്റത്തൂര്‍ ലോക്കല്‍ സെക്ടറി എം.ആര്‍.രഞ്ജിത്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്‍ ഔസേപ്പ്, സിപിഐ മണ്ഡലം കമ്മറ്റി മെബര്‍ സി.യു പ്രിയന്‍ എന്നിവര്‍ സംസാരിച്ചു.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എ ജിനീയര്‍ ശ്രീമതി പി.വി.ബി ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചുഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സു പി.സി സുബ്രന്‍ സ്വാഗതവും പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിേന്റാ വി.പി.നന്ദി രേഖപ്പെടുത്തി നബാര്‍ഡ് 2016-17 പദ്ധതിയില്‍ 5 കോടി രൂപ ചിലവഴിച്ചാണ് പണി പൂര്‍ത്തികരിച്ചത് മൂന്നാം ഘട്ടം 20.8 കോടി ചിലവില്‍ കോടാലി ഓവുക്കല്‍ ജംഗ്ഷന്‍ മുതല്‍ വെള്ളികുളങ്ങര പാലം വരെ പണി ചെയ്യുന്നതിന്റെ ഭരണാനുമതിയായെന്നും മന്ത്രി അറിച്ചു.