Breaking News

കൊടകര മേളകലാസമിതി സുവര്‍ണമുദ്ര കല്ലേങ്ങാട്ട് ബാലകൃഷ്ണന്

കൊടകര: ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയുടെ സുവര്‍ണമുദ്രക്ക് കൊമ്പ് വാദ്യകലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ അര്‍ഹനായി.

സമിതിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 17 ന് വൈകീട്ട് 4 ന് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ സുവര്‍ണമുദ്ര സമ്മാനിക്കും.

ചടങ്ങില്‍ മദ്ദളകലാകാരന്‍ ചാലക്കുടി രാമന്‍ നമ്പീശന്‍, ഇലത്താളകലാകാരന്‍ ചേര്‍പ്പ് മണിനായര്‍ എന്നിവരെ തൃക്കൂര്‍ രാജന്‍ ആദരിക്കും. കേരള ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!