Breaking News

സഹായഹസ്തമായി കൊടകര കാവില്‍ എന്‍.എസ്.എസ് കരയോഗം

കൊടകര : പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന കരയോഗം കുടുംബാംഗങ്ങള്‍ക്ക് കൊടകര കാവില്‍ എന്‍.എസ്.എസ് കരയോഗം വീടൊന്നിന് 5000 രൂപ വീതം നല്‍കി .22 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ധനസഹായം നല്‍കിയത്.

കൂടാതെ ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്ക് അരി, പലവൃഞ്ജനസാധനങ്ങള്‍, പച്ചക്കറി, വസ്ത്രങ്ങള്‍ എന്നിവയും നല്‍കി. പ്രസിഡന്റ് ഇ.വി. അരവിന്ദാക്ഷന്‍, സെക്രട്ടറി രാമചന്ദ്രന്‍ പയ്യാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!