Breaking News

സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ സര്‍വ്വെ നടത്തുന്നു

കൊടകര. പ്രളയം ദുരന്തം വിതച്ച വീടുകളില്‍ വിശദമായ സര്‍വ്വെ നടത്താന്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെത്തി.ആളൂര്‍,പറപ്പൂക്കര,കൊടകര പഞ്ചായത്തുകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും എത്തിയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വ്വെ നടത്തുന്നത്.

നാശ നഷ്ടങ്ങളുണ്ടായ വീടുകളുടെ ഇപ്പോഴത്തെ സ്ഥിതിയടക്കമുള്ള വിശദമായ സര്‍വ്വെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും.കോളേജിലെ എണ്ണൂറോളം വിദ്യാര്‍ത്ഥികളും നൂറിലേറെ അധ്യാപകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വെ നടത്തുന്നത്.സര്‍വ്വെ വരും ദിവസങ്ങളിലും തുടരും.എക്സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,ഫിനാന്‍സ് ഓഫീസര്‍ ഫാ.തോമസ് വെളക്കനാടന്‍,പ്രിന്‍സിപ്പല്‍ ഡോ.നിക്സന്‍ കുരുവിള,ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി,പ്രൊഫ.ജെ. കൃഷ്ണദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!