Breaking News

വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ പ്രവര്‍ത്തകരുടെ കൈത്താങ്ങ്

കൊടകര പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു
കൊടകര: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൊടകര പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൊടകര ഗവ.ബോയ്സ് ഹൈസ്‌കൂള്‍, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.ജി. അജോ, സെക്രട്ടറി ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നോട്ട്ബുക്കുകള്‍ കൈമാറി. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആര്‍. സുമേഷ്, പ്രധാനാധ്യാപിക പി.പി. മേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!