Breaking News

ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ യൂണിയന്‍ 8 ലക്ഷം രൂപ നല്‍കി

കൊടകര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള പെന്‍ഷനേഴ്സ് യൂണിയന്‍ 25 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി കൊടകര ബ്ലോക്കില്‍ നിന്നും സമാഹരിച്ച ആദ്യഗഡു സംഖ്യയായ 8 ലക്ഷം രൂപ ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസില്‍ നിന്നും സ്റ്റേറ്റ് സെക്രട്ടറി വി.വി. പരമേശ്വരന്‍ ഏറ്റുവാങ്ങി.

കൊടകര ബ്ലോക്ക് ശില്പശാലയുടെ ഭാഗമായി കൊടകര പെന്‍ഷന്‍ ഭവനില്‍ നടന്ന ശില്പശാലയില്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി വി.വി.പരമേശ്വരന്‍, ജില്ലാസെക്രട്ടറി കാര്‍ത്തികേയന്‍ മേനോന്‍, ജില്ലാജോയിന്റ് സെക്രട്ടറി കെ.എം. ശിവരാമന്‍, കെ.ഐ. പുരുഷോത്തമന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ടി. രാജശേഖരന്‍, സി.സി. റാഫേല്‍, വി.കെ. വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!