Breaking News

അഷ്ടമിയാഘോഷം ഭക്തിസാന്ദ്രം

കൊടകര: മുരിയാട് കുന്നത്തൃക്കോവില്‍ മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം ഭക്തിസാന്ദ്രമായി. നിര്‍മാല്യം,അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, എതൃത്തപൂജ, 7.30 ന് നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി, ് പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദ ഊട്ട്, കേളി,പറ്റ്, കലാമണ്ഡലം രതീഷും കലാമണ്ഡലം വിവേകും നയിച്ച ഇരട്ടത്തായമ്പക, പുറത്തേക്ക് എഴുന്നള്ളിപ്പ്, അയ്യപ്പക്ഷേത്രത്തിലെത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.

മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കലാമണ്ഡലം സോമനും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!