
കൊടകര: തലോരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ഛുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തകില്‍ കലാകാരന്‍ മരിച്ചു. കൊടകര കൊളത്തൂര്‍ പാണപറമ്പില്‍ രാവുണ്ണിയുടെ മകന്‍ അപ്പുകുട്ടന്‍ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ തലോരില്‍ ആയിരുന്നു അപകടം. തകില്‍ വിദ്വാനും വാദ്യ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) കൊടകര ഏരിയ പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഞായറാഴ്ച പകല്‍ 11 മണിക്ക് തൃശൂര്‍ ശാന്തിഘട്ടില്‍. ഭാര്യ: അംബിക. മക്കള്‍: ശ്രുതി, ശ്രീജിത്ത്. മരുമകന്‍: സുഭാഷ്.