കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ ശാസ്ത്ര – ഉപരിവിദ്യ പരിശീലനം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വേദഗണിതം വേഗഗണിതം എന്ന വിഷയത്തില്‍ ജി. സതീഷ് മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.
ഗണിതത്തെ മധുരമാക്കാനും സന്തോഷകരമാക്കാനും വേഗത നേടി പഠനം സുഗമമാക്കാനുമുള്ള രസകരമായ മാര്‍ഗ്ഗങ്ങളിലൂടെ വേഗത്തില്‍ ഉത്തരം കണ്ടെത്തി ഗണിതാനന്ദം അനുഭവിക്കേണ്ടതിന് സഹായകമായി. സയന്‍സ്സിന്റെ നിത്യജീവിത ബന്ധത്തെ പറ്റി സന്ദീപ് എസ്. കുമാര്‍ ക്ലാസ്സെടുത്തു. ശബ്ദത്തിന്റെ അനന്തസാദ്ധ്യതകളെ പറ്റി രജിത എ.സി. എന്നിവരുടെ പരിശീലനം നടന്നു. കെ. ശശികുമാര്‍, സിജോ ജോസ്, മേരി ലിന്‍ ഫ്രാന്‍സീസ്, കെ.കെ. ഷീല എന്നിവര്‍ സംസാരിച്ചു.