മറ്റത്തൂര്‍ : കോവിഡ് മൂലം പ്രതിസന്ധിയിലായ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്ത് സേവാഭാരതി. 21-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും 17, 20 വാര്‍ഡുകളില്‍ ഭാഗികമായും 17 ഇനം പച്ചക്കറികളടങ്ങിയ 850 ലധികം കിറ്റുകളാണ് വിതരണം ചെയ്തത്.
വാസുപുരത്തെ സേവാഭാരതി പ്രവര്‍ത്തകരും ബി.ജെ.പി ബൂത്ത് പ്രസിഡണ്ട് അഖില്‍ പണിക്കാടന്‍, യുവമോര്‍ച്ച മറ്റത്തൂര്‍ മേഖല ജന.സെക്രട്ടറി വിഷ്ണു കെ.ബി, മഹിളാ മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം കവിത പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. കോവിഡ് ബാധിതരുടെ കുടുംബങ്ങളില്‍ അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.