Breaking News

മൊബൈല്‍ ഫോട്ടോഗ്രാഫിമത്സരം സമ്മാനദാനം തിങ്കളാഴ്ച

കൊടകര :  പ്രസ്സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിച്ച മൊബൈല്‍ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം തിങ്കളാഴ്ച രാവിലെ 9.30 ന് കൊടകര എസ്.എന്‍ ട്രസ്റ്റ് ഹാളില്‍ നടക്കും.

ടി.ജെ.സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിക്കും.  പ്രസ്‌ക്ലബ്  പ്രസിഡണ്ട്് രഞ്ജിത്ത് മാധവന്‍ അധ്യക്ഷത വഹിക്കും. ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ മുഖ്യാതിഥിയാകും.  ‘വീടും പരിസരവും’ എന്ന വിഷയത്തില്‍ ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കും അതിനുമുകളിലുള്ളവര്‍ക്കുമായി രണ്ടു വിഭാഗങ്ങളിലാണ് മത്സരം  നടത്തിയത്.

ജനറല്‍ വിഭാഗത്തില്‍ ഷൈമഫിറോസ് ഗുരുവായൂര്‍, ഭാഗ്യശ്രീ കുന്നംകുളം, പി.ബി.മുനീര്‍ വെള്ളാഞ്ചിറ എന്നിവരാണ് യഥാക്രമം ആദ്യമ ൂന്നുസ്ഥാനങ്ങള്‍ നേടിയിട്ടുള്ളത്. വിദ്യാര്‍ഥി വിഭാഗത്തില്‍ പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ ടി.യു.സുദര്‍ശന്‍, വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്.എസിലെ പി.സീതാലക്ഷ്മി, എടക്കുളം എസ്.എന്‍.ജി.എസ്.എസിലെ ശ്രീഹരി രതീഷ് എന്നിവരാണ് ക്രമത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്. രണ്ടുവിഭാഗത്തിലും മൂന്നുപേര്‍വീതം പ്രോത്സാഹനസമ്മാനത്തിനും അര്‍ഹരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!