കൊടകര : കൊടകര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്പോട്ട് വാക്സിൻ വിതരണത്തിൽ നടക്കുന്ന അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൊടകര ഹെല്‍ത്ത് ഓഫീസര്‍ക്ക് പരാതി നല്‍കി.
ആശാ പ്രവര്‍ത്തകര്‍ നൽകുന്ന ലിസ്റ്റില്‍ വെട്ടി തിരുത്താന്‍ നടത്തി വേണ്ടപെട്ടവരെ തിരുകി കയറ്റുന്ന എൽഡിഎഫ് വാർഡ് മെമ്പര്‍മാരുടെ നടപടികള്‍ തടയണമെന്നും, 70 വയസ്സില്‍ കൂടുതലുള്ളവർക്ക് വേണ്ടി പഞ്ചായത്തിൽ വാക്സിൻ ഡ്രൈവുകൾ നടത്തണമെന്നും പരാതിയില്‍ പറയുന്നു.
പല വാർഡുകളിലും രാഷ്ട്രീയം നോക്കിയാണ് സ്പോട്ട് വാക്സിൻ നൽകുന്നതെന്നും 80 വയസിനു മുകളിലുള്ള മുതിര്‍ന്ന പലർക്കും ഇതുവരെ ഒന്നാം ഡേസ് വാക്സിൻ പോലും ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഡെൽവിൻ വർഗ്ഗീസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സിജോ മാത്തള, മണ്ഡലം സെക്രട്ടറിമാരായ റാഫേല്‍ സൈമണ്‍, ലിജോ വട്ടേക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.