കൊടകര: വണ്ടിപെരിയാറിൽ ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു കെട്ടിതുക്കിയ ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ജോമോന്‍ കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റർ ഷോൺ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഡെൽവിൻ വടക്കേത്തല, റാഫേല്‍ സൈമണ്‍, സിജോ പേരാമ്പ്ര, ലിജോ വട്ടക്കാട്ട് തുടങ്ങിയവർ നേതൃത്വം നല്‍കി.