വെട്ടിപ്പൊളിച്ച റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം

കൊടകര : ഗെയില്‍പൈപ്പ്ലൈനിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ ഉടന്‍ ടാര്‍ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി കൊടകര മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

പേരാമ്പ്ര ചെറുകുന്ന്-ആളൂര്‍ റോഡിലാണ് പൈപ്പ്ലൈനിനായി വെട്ടിപ്പൊളിച്ച റോഡ് ഒരു വര്‍ഷത്തിലേറെയായിട്ടും പുനര്‍നിര്‍മിക്കാത്തത്. കണ്‍വീനര്‍ പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുംപറമ്പില്‍, പി.ജെ.ഡേവീഡ്, എം.കെ.ജോണ്‍, ടി.പി.റപ്പായി, ജോസ് തെക്കന്‍, എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!