
കൊടകര : പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനും വഞ്ചനക്കുമെതിരെ ഹിന്ദു ഐക്യവേദി ചാലക്കുടി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ കൊടകര മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഹിന്ദു ഐക്യവേദി കൊടകര കെ.പി.എം.എസ് സംസ്ഥാന ട്രഷറര്‍ പി.കെ.സുബ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വേണു കോക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എസ്.എസ് താലൂക്ക് പ്രസിഡന്റ് സി.ഡി. ഗോപി, ഹിന്ദു ഐക്യവേദി ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് എ.എ. ഹരിദാസ് താലൂക്ക് വര്‍ക്കിംങ്ങ് പ്രസിഡന്റ് ചന്ദ്രന്‍ പാണ്ടാരി, ഉപാദ്ധ്യക്ഷന്‍ വി.എ.കെ മേനോന്‍ ,കൊടകര പഞ്ചായത്ത് പ്രസിഡന്റ് ശശി പണിക്കശേരി, ജനറല്‍ സെക്രട്ടറി. പി.ശേഖര്‍, താലൂക്ക് സംഘടനാ സെക്രട്ടറി അനില്‍ വേലായുധന്‍, ട്രഷര്‍ കെ.ബി.ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.