കൊടകര : മറ്റത്തൂര്‍ നെല്ലിപ്പറമ്പില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു വീട്ടമ്മ മരിച്ചു.
നെല്ലിപ്പറമ്പ് തെക്കൂട്ട് ഉണ്ണിക്കൃഷ്ണന്‍ ഭാര്യ അജിത (49) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 2 ന് ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 ന് വീട്ടുവളപ്പില്‍. മകന്‍: ആകാശ് കൃഷ്ണ