ഇഞ്ചക്കുണ്ട്-കാരികുളം റോഡരികില്‍ മാലിന്യ നിക്ഷേപം

കോടാലി : റോഡരികിലെ മാലിന്യ നിക്ഷേപം യാത്രക്കാര്‍ക്ക് തലവേദനയായി. മറ്റത്തൂര്‍ പഞ്ചായത്തിലെ ഇഞ്ചക്കുണ്ട്-കാരികുളം റോഡരുകില്‍  വനംവകുപ്പിന്റെ  തേക്കുതോട്ടത്തിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.

വിജന പ്രദേശമായതിനാല്‍ പകല്‍ സമയത്ത് പോലും ഇവിടെ മാലിന്യം തള്ളുന്നുണ്ട്. ജൈവ മാലിന്യങ്ങള്‍ക്കു പുറമെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും ഇവിടെ കൊണ്ടിടുന്നത് പതിവായിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!