കൊടകര : ആം ആദ്മി പാര്‍ട്ടി കൊടകര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ജില്ലാ കണ്‍വീനര്‍ ജിതിന്‍ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കണ്‍വീനര്‍ പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മാത്യൂസ് ജോസഫ്, പാലി ഉപ്പുംപറമ്പില്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഡേവിഡ് പി.ജെ, മുരുകന്‍ എം.ടി, ജോസ് ടി.ഡി തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര ഗവ. ആശുപത്രിയില്‍ കിടത്തി ചികിത്സാസൗകര്യം ആവശ്യപ്പെട്ട് എം.എല്‍.എ. യ്ക്ക് നല്‍കിയ നിവേദനത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.