കൊടകര : കേരള ഗാന്ധി കെ കേളപ്പജി യുടെ അമ്പതാം അനുസ്മരണദിനം സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കൊടകരയില്‍ നടത്തി. അയ്യപ്പ സേവാസംഘം അഖിലേന്ത്യ സെക്രട്ടറി ഇ. കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ആര്.എസ്.എസ് തൃശൂര്‍ വിഭാഗ് സമ്പര്ക്കപ്രമുഗ്ഗ് കെ. ആര് ദേവദാസ് അനുസ്മരണപ്രഭാഷണം നടത്തി.
ജില്ലാ കാര്യവാഹ് എം കൃഷ്ണകുമാര്‍, കൊടകര ഖണ്ട് സംഘ ചാലക് എന്‍ പി ശിവന്, സെ്. സി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, ബി ജെ പി മണ്ഡലം സെക്രട്ടറി ടി. വി പ്രജിത്ത്, ബി എം എസ് മേഖല സെക്രട്ടറി എ. കെ പ്രേമന് എന്നിവര്‍ പ്രസംഗിച്ചു. സുജിത്ത് പി എസ് സ്വാഗതവും പി എം കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.