Breaking News

വന്യജീവി വാരാഘോഷത്തിന് തുടക്കമായി

ബുദ്ധമയൂരിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് വന്യജീവി വാരാഘോഷം ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കവലക്കട്ടി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷത്തിന് തുടക്കമായി. ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.ബാലന്‍ അധ്യക്ഷത വഹിച്ചു.മറ്റത്തൂര്‍ പഞ്ചായത്തംഗം ഷാന്റോ കൈതാരത്ത് വിശിഷ്ടാതിഥിയായിരുന്നു.

പ്രകൃതി നിരീക്ഷകന്‍ റൈസന്‍ തുമ്പൂര്‍, വിനോദ് കാലടി, അഭി തുമ്പൂര്‍ എന്നിവര്‍ പഠന ക്ലാസ്സുകള്‍ നയിച്ചു.വെള്ളിക്കുളങ്ങര റെയ്ഞ്ചാഫീസര്‍ ഡോബിന്‍ ജോസഫ് മുള്ളിലം മരങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി ആര്‍.എഫ്.ഒ കെ.കെ.പ്രഭാകരന്‍, ഡിവി,ണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.പി.പ്രസീത, ഷൈജബേബി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!