Breaking News

കോണ്‍ക്രീറ്റ് ഇഷ്ടിടനിര്‍മാണക്കമ്പനി സമീപവാസികള്‍ക്ക് ദുരിതമാകുന്നു

കൊടകര : ദേശീയപാതയോടു ചേര്‍ന്ന് കൊടകര പെരിങ്ങാംകുളത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് ഇഷ്ടിക നിര്‍മാണകമ്പനി ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി സമീപവാസികള്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. കൊടകര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പേരില്ലാത്ത ഇഷ്ടിക നിര്‍മാണയൂണീറ്റിലെ മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന കനത്തശബ്ദവും ഇടിയുടെ പ്രകമ്പനവും പരിസരവാസികള്‍ക്ക് ഏറെ അലോസരവും  വീടുകള്‍ക്ക് നാശവും ഉണ്ടാക്കുന്നുവെന്നാണ്  ആരോപണം.

യൂണീറ്റിനോടു തൊട്ടടുത്ത മാര്‍ഗശ്ശേരി വിശ്വംഭരന്റെ വീടിന്റെ സണ്‍സൈഡ് അടര്‍ന്നുവീണതായും യൂണീറ്റില്‍നിന്നും പാറപ്പൊടി വിതരണം മൂലം സമീപവീടുകളിലെ പ്രായമായവര്‍ക്ക് ശ്വാസതടസ്സം , അലര്‍ജി തുടങ്ങിയ അസുഖങ്ങളും ഉണ്ടാവുന്നുവെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കൊടകര പഞ്ചായത്ത്, ജില്ലാകളക്ടര്‍, ഡി.എം.ഒ, ജില്ലാ മലിനീകരണബോര്‍ഡ് എന്‍ജിനീയര്‍,  തദ്ദേശശ്വയംഭരണവകുപ്പുമന്ത്രി, വ്യവസായവകുപ്പുമന്ത്രി ,മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കൊടകര ഗ്രാമപഞ്ചായത്ത് മുമ്പ് ഈ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇതിനെ മറികടന്ന് സ്ഥാപനമുടമകള്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ സ്വാധീനിച്ച് ലൈസന്‍സ് നേടുകയായിരുന്നു. 17 കുടുംബങ്ങളും ഒപ്പിട്ട പരാതി ഉള്‍പ്പെടെ ഒട്ടനവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ്   ആരോപണം.

കോവിഡിന്റെ ദുരിതത്തിനിടയില്‍ ഒരുവിധം ജീവിതം മുന്നോട്ടുതള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ സീമെന്റ് കട്ട നിര്‍മാണയൂണീറ്റില്‍ നിന്നുള്ള പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. സമീപവാസികളായ കെ.പി.വിശ്വംഭരന്‍ മാര്‍ഗ്ഗശ്ശേരി, പി.എം.ശശിധരന്‍ പെരിങ്ങാടന്‍, , പി.വി.വര്‍ഗീസ് പായപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!