ചെമ്പുചിറ : ലോകപോലീസ് സ്മൃതി ദിനത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായ തൃശ്ശൂർ ADNO മനോഹരൻ T. R നെ ചെമ്പുചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു .
നീണ്ട 26 വർഷത്തെ പോലീസ് സേവനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ ലഭിച്ച T. R മനോഹരൻ സാറിനെ ജിഎച്ച്എസ്എസ് ചെമ്പുചിറ മൊമെന്റോ നൽകി ആദരിച്ചു .തൃശൂർ റൂറൽ വിഭാഗത്തിന്റെ ADNO കൂടിയാണ് T R മനോഹരൻ. നാല്പത്തിരണ്ടോളം സ്കൂളുകളിലെ SPC ടീമിന് നേതൃത്വം നൽകുന്ന സാറിന്റെ സേവനം SPC കുട്ടികൾക്ക് മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അശ്വതി വിബി പറഞ്ഞു. അദ്ധ്യാപകനായും, ജനസേവകനായും പ്രവർത്തിച്ച മനോഹരൻ സാറിന്റെ ഈ അംഗീകാരം പോലീസ് ഡിപ്പാർട്ട്മെന്റിന് കിട്ടിയ ഒരു ആദരവ് കൂടിയാണെന്ന് ചടങ്ങിൽ വെള്ളിക്കുളങ്ങര എസ് ഐ ഡേവിഡ് സർ അഭിപ്രായപ്പെട്ടു.
പിടിഎ പ്രസിഡണ്ട് ശ്രീമതി മഞ്ജു സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി , SMC ചെയർമാൻ ശ്രീ വിദ്യാധരൻ എൻ എസ് ,MPTA പ്രസിഡണ്ട് ശ്രീമതി ജിസ്സി ടിറ്റൻ , മുതിർന്ന അധ്യാപിക ശ്രീമതി ഗീത കെ .ജി, SPC CP0 ശ്രീമതി അജിത പികെ, ഡോ. നിധീഷ് എം .ജി എന്നിവർ സംസാരിച്ചു.
ശീതകാലപച്ചക്കറി കൃഷിയുടെ ആരംഭവും മനോഹരൻ സാറിന് ആദരവും എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ടി.വി .ഗോപി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ടെസ്സി പി പി നന്ദിയും രേഖപ്പെടുത്തി. പോലീസ് സ്മൃതി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെയും പോലീസ് സേവകരെയും സ്മരിക്കുകയും , പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.