(ചിത്രം)
കൊടകര : ബാലഗോകുലം ചാലക്കുടി ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭഗിനി സമ്മേളനം മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാനപുരസ്കാരജേതാവ് ശ്രീരേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭഗിനി പ്രമുഖ കെ.തുളസി അധ്യക്ഷത വഹിച്ചു.
ജില്ലാ ഖജാന്‍ജി സി.ദേവാനന്ദ്, ജില്ലാ സംഘടനാ കാര്യദര്‍ശി പി.എസ്.സുജിത്ത് എന്നവര്ചേര്ന്ന് ശ്രീരേഖയെ അനുമോദിച്ചു. എ.ബി.വി.പി ജില്ലാ സെക്രട്ടറി അഞ്ജു ചെങ്ങാലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല അധ്യക്ഷന്‍ ഹരിദാസ്, രക്ഷാധികാരി സുരേഷ് വനമിത്ര എന്നിവര്‍ പ്രസംഗിച്ചു.