കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലക്കാലശിവേലിക്ക് 16 ന് തുടക്കമാകും. ദിവസവും രാവിലെ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, വൈകീട്ട്, കേളി, ശിവേലി എന്നിവയുണ്ടാകും.
ഡിസംബര്‍ 15 ന് മണ്ഡലക്കാലശിവേലിക്ക് സമാപനമാകും. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന് നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.