കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ 35 കുടുംബങ്ങള്‍ക്ക് പ്രധാന്‍മന്ത്രി ഉജ്വല്‍യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ കണക്ഷന്‍ വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് അരുണ്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുബാഷ് .കെ.വി, കെ.കെ.പ്രകാശന്‍, കെ.കെ.ശ്രുതിശിവപ്രസാദ്, നന്ദിനിസതീശന്‍, നേതാക്കളായ രാമദാസ് വയലൂര്‍, റോഷന്‍ നെല്ലിപ്പറമ്പില്‍, വടുതല നാരായണന്‍, ബൈജു ചെല്ലിക്കര, രജത്ത്‌നാരായണ്‍കുട്ടി, രാഹുല്‍ നന്ദിക്കര, അരവിന്ദാക്ഷന്‍, വൈശാഖ്, വിനിബിജോയ് എന്നിവര്‍ പ്രസംഗിച്ചു.