Breaking News

പൂനിലാര്‍ക്കാവില്‍ തൃക്കാര്‍ത്തിക വെള്ളിയാഴ്ച

കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക  വെള്ളിയാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 3 ന് പള്ളിയുണര്‍ത്തല്‍,4 ന് അഷ്ടപദി,6 ന് ഉഷപൂജ,8.30 ന് ശ്രീഭൂതബലി, ശിവേലി, മേളം, തുടര്‍ന്ന് കളഭാഭിഷേകം, ഉച്ചപൂജ, വൈകീട്ട് 7 ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, കാവില്‍ പടിഞ്ഞാറേ നട കൂട്ടായ്മയുടെ താലിവരവ്, തുടര്‍ന്ന് കാര്‍ത്തിക വിളക്ക്, വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം  എന്നിവയുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!