എം വി ഡാനിയല്‍ മാസ്റ്റര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഷാജി എം ജെ(ഇരിങ്ങാലക്കുട ഉപജില്ല)
ടി.എ.നാസര്‍(കൊടുങ്ങല്ലൂര്‍)
സി.എ.മുഹമ്മദ് റാഫി (മാള)
പി.എ.ഫ്രാന്‍സീസ്(ചാലക്കുടി)

കൊടകര : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച അധ്യാപകര്‍ക്ക് നല്‍കി വരാറുള്ള എം വി ഡാനിയല്‍ മാസ്റ്റര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു . അധ്യാപനത്തോടൊപ്പം മറ്റു മേഖലകളിലും പ്രതിഭ തെളിയിക്കുന്ന അധ്യാപകര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കാറുള്ളത് . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അധ്യാപകരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത് .

ഇരിങ്ങാലക്കുട ഉപജില്ലയില്‍ നിന്ന്  ഷാജി എം ജെ,  ചാലക്കുടി ഉപജില്ലയില്‍ നിന്ന്  പി എ ഫ്രാന്‍സിസ് , കൊടുങ്ങല്ലൂര്‍ ഉപജില്ലയില്‍ നിന്ന്  ടി എ നാസര്‍ , മാള ഉപജില്ലയില്‍ നിന്ന് മുഹമ്മദ് റാഫി സി .എ . എന്നീ അധ്യാപകരാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍ എന്ന് എം വി ഡാനിയല്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ്  ഭാരവാഹികളായ സി ജെ ദാമു , പ്രവീണ്‍ എം കുമാര്‍ , നിധിന്‍ ടോണി എന്നിവര്‍ അറിയിച്ചു .

അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി യോഗത്തില്‍ പി കെ ജോര്‍ജ്ജ് , സാജു ജോര്‍ജ്ജ് , നിക്‌സണ്‍ പോള്‍ , ഒ ജെ ലിപ്‌സി , കെ വി സുശീല്‍  , ആന്റോ പി തട്ടില്‍ , എം ആര്‍ ആംസണ്‍ എന്നിവര്‍ പങ്കെടുത്തു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!