കൊടകര : ബി ആര് സി യുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മെഗാ ശാസ്ത്ര ക്വിസ് മത്സരത്തിന് കൊടകര ഗവ.എല്‍.പി സ്കൂളില്‍ തുടക്കമായി.
തൃശൂര്‍ ഡയറ്റ് ഫാക്കല്‍റ്റി പ്രസി.പി, അധ്യാപകന് ഫിജോ ജേക്കബ് എന്നിവര്‍ നേതൃത്വം നല്കുന്നു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 105 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ബി ആര് സി കോഓഡിനേറ്റര്‍ നന്ദകുമാര്‍.കെ, ട്രെയിനര്‍മാരായ ഫേബ കെ ഡേവീസ്, രാധാകൃഷ്ണന് സി.കെ എന്നിവര്‍ പ്രസംഗിച്ചു.