ചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഫുട്ബോൾ കോച്ചിങ് പുതുവർഷദിനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. VS പ്രിൻസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉദ്ഘാടകൻ ഫുട്ബോൾ തട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
പി.ടി.എ പ്രസിഡൻ്റ് ശ്രീമതി മഞ്ജു സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ NS അഭിലാഷ് വി ശിഷ്ടാതിഥിയായി. പി.ടി.എ അംഗങ്ങളായ മധു, മണി അധ്യാപകരായ ഡോ. നിധീഷ് MG, ഷഫീർ PR, ജ്ഞാനമ്മ എന്നിവർ സന്നിഹിതരായി. ശ്രീ സുനിൽ മാങ്കുറ്റിപ്പാടമാണ് ക്യാമ്പ് നയിക്കുന്ന കോച്ച്.
UP, HS വിഭാഗങ്ങളിലെ നൂറിലധികം ആൺകുട്ടികളും പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി PP ടെസ്സി ചടങ്ങിന് സ്വാഗതവും ശ്രീമതി സുനിതദേവി നന്ദിയും രേഖപ്പെടുത്തി.