Breaking News

വയലൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് കൊടിയേറി

നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടികയറുന്നു

കൊടകര; നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടികയറി.  നെല്ലായി സോപാനം സംഗീതസഭയിലെ ബിന്ദുസതീശന്‍ നയിച്ച സംഗീത കച്ചേരിക്കുശേഷമായരുന്നു കൊടിയേറ്റം. ഉത്സവദിനങ്ങളില്‍ നിത്യവും രാവിലെ നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, മേളം, കേളി,പറ്റ്,  ചാക്യാര്‍കൂത്ത്,  ഓട്ടംതുള്ളല്‍,കുറത്തിയാട്ടം എന്നിവയും അരങ്ങേറും.

24 ന് വൈകീട്ട് 7 ന് ദേവാനന്ദ് ജി മാരാര്‍, ശ്രീദേവ് എം.മാരാര്‍ എന്നിവര്‍ നയിക്കുന്ന ഇരട്ടത്തായമ്പക, 25 ന് വൈകീട്ട് 7 ന് നെട്ടിശ്ശേരി അദൈത് രാജേഷ്മാരാര്‍ നയിക്കുന്ന തായമ്പക, 26 ന ്വൈകീട്ട് 7 ന ്പെരുവനം സതീശന്‍മാരാരുടെ തായമ്പക, 28 ന് വൈകീട്ട് 7 ന് പോരൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ തായമ്പക എന്നിവയുണ്ടാകും. ഏകാദശി വിളക്ക് ദിവസമായ 27 ന് രാവിലെ 9 ന് ഉത്സവബലി,വൈകീട്ട് 5 ന് ത്യാഗബ്രഹ്മം ടി.എസ്. രാധാകൃഷ്ണന്‍ നയിക്കുന്ന ഭക്തിഗാനമഞ്ജരി, രാത്രി 9 ന് എഴുന്നള്ളിപ്പ്, പല്ലാവൂര്‍ ശ്രീധരന്‍മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം എന്നിവയുണ്ടാകും.

മഹാശിവരാത്രി ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ 4 ന് പെരുവനം ശങ്കരനാരായണന്‍മാരാരുടെ അഷ്ടപദി, 8 ന് രാപ്പാള്‍ തേവര്‍മഠത്തിന്റെ ഭക്തിഗാനസുധ, 9 ന് ശിവേലി, പെരുവനം സതീശന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, വൈകീട്ട് 5 ന് തൃശൂര്‍ നാദോപാസനയുടെ ഭക്തിഗാനമഞ്ജരി, 7 ന് പടിഞ്ഞാറെ നടയില്‍ എഴുന്നള്ളിപ്പ്, കോങ്ങാട് മോഹനന്‍ നയിക്കുന്ന പഞ്ചവാദ്യം, തുടര്‍ന്ന് കാളകളി, രാത്രി 11 ന് പള്ളിവേട്ട, പള്ളിക്കുറുപ്പ് എന്നിവയുണ്ടാകും. മാര്‍ച്ച് 2 ന് രാവിലെ 8.30 ന് നെല്ലായി മഹാമുനിമംഗലം കടവില്‍ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.

കൊടിയേറ്റച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴത്ത്  ത്രിവിക്രമന്‍ നമ്പൂതിരി, അണിമംഗലം നാരായണ്‍ നമ്പൂതിരി, കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരി അഴകം ദേവേഷ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!