Breaking News

ചാഴിക്കാട് ക്ഷേത്രത്തില്‍ മീനഭരണി ആഘോഷിച്ചു

അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ്.

മറ്റത്തൂര്‍ : അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷിച്ചു. ഗണപതിഹോമം, കലശാഭിഷേകം, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, സഹസ്രഗദീപം, പുഷ്പാഭിഷേകം, താലിവരവ്, ശിങ്കാരിമേളം, കാളകളി എന്നിവയുണ്ടായി.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഏര്‍ഡണോര് ശശി നമ്പൂതിരി, മേല്‍ശാന്തി നിത്യാനന്ദന്‍ശാന്തി എന്നിവര്‍ കാര്‍മിരകത്വം വഹിച്ചു. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു. തോട്ടയ്ക്കാട്ട് വിനായകന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!