ചെമ്പുചിറ: GHSS ചെമ്പുചിറ SPC യൂണിറ്റിന്റെ ത്രിദിന സമ്മർ ക്യാമ്പ് “നൈതികം – 2022 ” ആരംഭിച്ചു. ബഹു.മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അശ്വതി വിബി ഉദ്ഘാടനം നിർവഹിച്ചു. വെള്ളിക്കുളങ്ങര സ്‌റ്റേഷൻ SI ശ്രീ.ബേബി പതാക ഉയർത്തി.
മറ്റത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ സുധീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടെസ്സി പി പി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ. അഭിലാഷ് എൻപി, പി ടി എ പ്രസിഡന്റ് ശ്രീമതി. മഞ്ജു സജി, SMC ചെയർമാൻ ശ്രീ. വിദ്യാധരൻ N S, എം പി ടി എ പ്രസിഡന്റ് ശ്രീമതി ജിസ്സി ടിറ്റൻ, എസ് പി സി പി ടി എ പ്രസിഡന്റ് ശ്രീ. വിമേഷ് വി വി എന്നിവർ ആശംസകൾ അർപ്പിച്ചു.
സീനിയർ അധ്യാപിക ശ്രീമതി. ഗീത കെ ജി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. DI ശ്രീ. സനൽ കുമാർ , ACPO വിനിത ശിവരാമൻ |കേഡറ്റുകളുടെ രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.