ചെമ്പുചിറ : ജിഎച്ച്എസ്എസ് ചെമ്പുചിറ യിലെ 2022- 23 അധ്യയനവർഷത്തിലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.പിടിഎ പ്രസിഡൻറ് ശ്രീമതി മഞ്ജു സജിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി രേഖ.എ സ്വാഗതം ചെയ്തു സംസാരിച്ചു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അശ്വതി വിബി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഡോ.നിധീഷ് എം. ജി യോഗ ദിന സന്ദേശം നൽകുകയും ശ്രീമതി മില.കെ.ആൻഡ്രൂസ് യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.പ്രീപ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികളുടെ യോഗ പ്രദർശനം ഉണ്ടായി.എസ്. എം. സി ചെയർമാൻ ശ്രീ. വിദ്യാധരൻ എൻ. എസ്, എം പി ടി എ പ്രസിഡൻറ് ജെസ്സി ടിറ്റൻ എന്നിവർ ആശംസ അറിയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടെസ്സി. പി. പി പരിപാടിക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.