കൊടകര: സരസ്വതിവിദ്യനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്‍സ്പെയര്‍ ശാസ്ത്രപ്രദര്‍ശനം നടത്തി.
പ്രിന്‍സിപ്പാള്‍ പി.ജി. ദിലീപ് ശാസ്ത്രവബോധത്തിന്റെ ആവശ്യകത എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മാനേജര്‍ ടി. കെ സതീഷ്, അസിസ്റ്റന്റ് മാനേജര്‍ സതീഷ് ശങ്കര്‍ ,വൈസ് പ്രിന്‍സിപ്പാള്‍ സീമ.ജി.മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.