കൊടകര : അപ്പോളൊ ടയേഴ്‌സ് പേരാമ്പ്ര യൂണിറ്റില്‍ ദീര്‍ഘകാല കരാര്‍ കാലാവധി കഴിഞ്ഞ് 17 മാസം പിന്നിട്ടിട്ടും കരാര്‍ ഒപ്പുവെക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യുണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ കമ്പനി ഗേറ്റില്‍ 14 മണിക്കൂര്‍ കൂട്ടധര്‍ണ്ണ നടത്തി.
അപ്പോളൊ ടയേഴ്‌സ് b എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) ജനറല്‍ സെക്രട്ടറി കെ കെ ഗോപി ഉദ്ഘാടനം ചെയ്തു. അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് & വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ഡോമിനിക് അധ്യക്ഷനായി. അപ്പോളോ ടയര്‍സ് മസ്ദൂര്‍ സംഘ് (ബിഎംസ്) ജനറല്‍ സെക്രട്ടറി കെ വി വിനോദ്, അപ്പോളൊ ടയേഴ്‌സ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി കെ വി സുജിത്ത് ലാല്‍, സന്തോഷ് പാറളം,പി എസ് സന്തോഷ്, പോള്‍ മംഗലന്‍, എം എസ് സുനില്‍, സി എ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ കുഞ്ഞുമോന്‍ സ്വാഗതവും കെ എസ് ഷിജു നന്ദിയും പറഞ്ഞു
(ചിത്രം : )