ചെമ്പുചിറ : ജി എച്ച് എസ് എസ് ചെമ്പുചിറ സ്കൂളിലെ എസ് പി സി യൂണിറ്റും ,വിദ്യാരംഗം കലാസാഹിത്യവേദിയും ചേർന്ന് ദശപുഷ്പങ്ങൾ , ഔഷധസസ്യങ്ങൾ , നാട്ടുപൂക്കൾ എന്നിവയുടെ പ്രദർശനം നടത്തി.പി ടി എ പ്രസിഡൻറ് ശ്രീമതി. മഞ്ജു സജി ഉദ്ഘാടനം നിർവഹിച്ചു.
എസ് പി സി കേഡറ്റുകൾ ദശപുഷ്പങ്ങളുടെ പ്രത്യേകതകൾ , ശാസ്ത്രീയനാമങ്ങൾ , ഔഷധഗുണങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . എല്ലാ വിദ്യാർഥികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ടെസ്സി P P, അധ്യാപകരായ ഗീത , അജിത, മില ,സന്ധ്യ , വിസ്മി , വിൻസി,രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.