പ്രതിഷേധ കൂട്ടായ്മ നടത്തി

കൊടകര : നിരോധിത തീവ്രവാദ സംഘടനകളെ സഹായിക്കുന്ന ഇടതു-വലതു  നിലപാടുകള്‍ക്കെതിരെ ബി.ജെ.പി കൊടകര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി വി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി  നോര്‍ത്ത് മേഖല പ്രസിഡന്റ് പ്രദീപ് വാഴക്കാലി അദ്ധ്യക്ഷത വഹിച്ചു.

തീവ്രവാദസംഘടനകളെ സഹായിക്കുന്ന ഇടതു-വലതു മുന്നണികള്‍ക്കെതിരെ ബി.ജെ.പി കൊടകരയില്‍നടത്തിയ പ്രതിഷേധക്കൂട്ടായ്മ കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി വി.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു.

ബി.ജെ.പി  മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി. സൗത്ത് മേഖല പ്രസിഡന്റ് കെ.വി. ബാബു , നോര്‍ത്ത് മേഖല വൈസ് പ്രസിഡന്റ് അഡ്വ: ആശ രാംദാസ് , ലത ഷാജു ,സജിനി സന്തോഷ്, വിജി സുരേന്ദ്രന്‍ , പി.എം. കൃഷ്ണന്‍കുട്ടി, വിബിന്‍ ഒ.ബി, പി.എസ്, രതീഷ്, കെ.സി.ശ്രീജിത്ത്, വിബിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!