കൊടകര : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശിവപേരൂര്‍ 22-ാമത് ജില്ലാകലോത്സവത്തില്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ 627 പോയിന്റോടെ
കിരീടം ചൂടി. 533 പോയിന്റോടെ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 488 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.115 ഇനങ്ങൡലായി 1050 കുട്ടികള്‍ കലോത്സവത്തില്‍, മാറ്റുരച്ചു. സമാപന സഭയില്‍ വിവേകാനന്ദ ട്രസ്റ്റ് ട്രഷററും കലോത്സവം സ്വാഗത് സംഘം രക്ഷാധികാരിയുമായ സുകേഷ് കെ.എസ് അദ്ധ്യക്ഷത വഹിച്ചു.
കലോത്സവം ജനറല്‍ കണ്‍വീനര്‍ പി ജി ദിലീപ് , ഭാരതീയ വിദ്യാനികേതന്‍ ജില്ല അദ്ധ്യക്ഷന്‍ അഡ്വ.വി എന്‍ രാജീവന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവ പ്രമുഖ് കൃഷ്ണന്‍ കുട്ടി , ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ മാനേജര്‍ സി രാകേഷ് എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത അധ്യാപിക കെ.എസ് ലജിതയെ സരസ്വതി വിദ്യാലയ മാനേജര്‍ ടി കെ സതീഷ് ആദരിച്ചു. ഭാരതീയ വിദ്യാനികേതന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എം.ആര്‍ ബിജോയ് വിജയികളെ പ്രഖ്യാപിച്ചു. സമാപന സഭയില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.