Breaking News

റോട്ടറി ക്ലബ് ഉദ്ഘാടനം ബുധനാഴ്ച

കൊടകര : റോട്ടറി ക്ലബിന്റെ ഉജ്ഘാടനം ബുധനാഴ്ച വൈകീട്ട് 7 ന്  കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  റോട്ടറി ക്ലബ്  ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ് മോഹന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ദിരഗാന്ധി ഡെന്റല്‍ കോളേജും കൊടകര പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന ദന്തക്യാമ്പ് രാവിലെ 9.30 ന്  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കൊടകര സി.ഐ ജയേഷ് ബാലന്‍ ഉദ്ഘാടനം ചെയ്യും.

ഈ മാസം 28 ന് ആളൂര്‍ എസ് എന്‍ വി വി  സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുമായി സഹകരിച്ച് ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, ഓര്‍ത്തോ, ഓപ്താല്‍മോളജി വിഭാഗങ്ങളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും ഉണ്ടാവുമെന്ന്്  റോട്ടറി ക്ലബ്ബ് പ്രസിഡണ്ട്  കെ സുജിത്, സെക്രട്ടറി  അനൂപ് കെ ദിനേശന്‍, സി അജയകുമാര്‍, പി എ അഭിലാഷ്, സിജോ ഇലഞ്ഞിക്കാടന്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!