കൊടകര: കൊടകര’ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന ഡോക്ടറുടെ നടപടിക്കെതിരെ ബി.ജെ.പി കൊടകര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി വി.കെ. മുരളി മുഖ്യപ്രഭാഷണം നടത്തി. സൗത്ത് മേഖല പ്രസിഡന്റ് രഞ്ജിത്ത് ചൗധരി അദ്ധ്യക്ഷത വഹിച്ചു. പ്രദിപ് വാഴക്കാലി സ്വാഗതവും പി.എം. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.