കൊടകര: പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കാവില്‍ ദേശക്കാരുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ആഘോഷിക്കും. ഇതോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5 ന് ആനച്ചമയപ്രദര്‍ശനവും 6.30 ന് വിവിധകലാപരിപാടികളും ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ 3 ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം, 4 ന് മണ്ഡപത്തില്‍ കളഭം,4.30 ന് ഉഷപൂജ, അഷ്ടപദി, 6 ന് നവകം, കളഭാഭിഷേകം, 7.30 ന് ശ്രീഭൂതബലി, എഴുന്നള്ളിപ്പ്,പഞ്ചാരിമേളം, ഉച്ചക്ക് 12 ന് കലാപീഠം ഹരീഷ് പശുപതി അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 2.30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, തുടര്‍ന്ന്് പാണ്ടിമേളം, വൈകീട്ട് 6.30 ന് നിറമാല,ചുറ്റുവിളക്ക്, ദീപാരാധന, 6.45 ന് വടക്കേനടയില്‍ കേളി, കൊമ്പ് പറ്റ് കുഴല്‍ പറ്റ്, വൈകീട്ട് 7.15 ന് മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്, 7.30 കുടുംബിസമുദായക്കാരുടെ താലിവരവ്, 7.40 ന് പുത്തുകാവ് കരുവാന്‍ വിഷ്ണുമായ കുടുംബക്ഷേത്രക്കാരുടെ താലിവരവ്, 7.50 ന് മരത്തോംപിള്ളിക്കാരുടെ താലിവരവ്, 8 ന് പുത്തുകാവ് ജംഗ്ഷന്‍ താലിസമര്‍പ്പണസംഘത്തിന്റെ താലിവരവ്, 8.10 ന് വിദ്യാഭ്യാസഅവാര്‍ഡ്ദാനം, രാത്രി 9 ന് സിനി ആര്‍ട്ട്സ്റ്റ് ശാലുമേനോന്‍ അരങ്ങിലെത്തുന്ന ചങ്ങനാശ്ശേരി ജയകേരളയുടെ ‘ത്രിശൂലശങ്കരി ബാലെ,, 9 ന് പുലയസമുദായക്കാരുടെ കാളകളി, 12 ന് സാംബവസമുദായത്തിന്റെ ദാരിക -കാളി വരവ്, 12.15 ന് കൊടകര തട്ടാന്‍മാരുടെ താലിവരവ്, 1 ന് ആശാരിസമുദായത്തിന്റെ തട്ടിന്‍മേല്‍കളി, പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 3.30 ന് കരിമരുന്നു പ്രയോഗം, മേളം, 25 ന് രാവിലെ 6 മുതല്‍ പാരമ്പര്യ അനുഷ്ഠാനകലാരൂപങ്ങളുടെ വരവ് എന്നിവയാണ് പരിപാടികള്‍. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. എഴുന്നള്ളിപ്പിന് 7 ആനകള്‍ അണിനിരക്കും. മംഗലാംകുന്ന് അയ്യപ്പന്‍ ഭഗവതിയുടെ തിടമ്പേറ്റും. മേളത്തിന് പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ്നാരായണമാരാരും നേതൃത്വം നല്‍കും. ആഘോഷത്തിന്‍രെ നടത്തിപ്പിന് ഉണ്ണി പോറാത്ത് ജനറല്‍ കണ്‍വീനറായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.